ദോഹ: ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ജൂൺ അവസാനത്തോടെ ആരംഭിക്കാൻ തയ്യാറായി നിൽക്കുകയാണെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ഇന്ത്യൻ നഗരങ്ങളായ അഹമ്മദാബാദ്, അമൃത്‌സർ, ബംഗളൂരു, മുംബയ്, കൊൽക്കത്ത, ന്യൂ ഡൽഹി, ഗോവ, ഹൈദരാബാദ്, ചെന്നൈ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇതിൽപ്പെടും.
കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഒരു ദശലക്ഷത്തിലേറെപേരെ അവരുടെ നാടുകളിൽ എത്തിക്കാനും ഒരു ലക്ഷം ടൺ മെഡിക്കൽ സാധനങ്ങൾ വിവിധ രാജ്യങ്ങളിലേക്കെത്തിക്കാനും ഖത്തർ എയർവേയ്സിന് സാധിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ അക്ബർ അൽ ബാകിർ വ്യക്തമാക്കി.
മേയ് അവസാനത്തോടെ ലോകത്തിലെ 52 നഗരങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ജൂൺ അവസാനത്തോടെ യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക ഏഷ്യാപസിഫിക് മേഖലകളിലെ 80 നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കും.