ksrtc-

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികൾക്കുള്ള ആഭ്യന്തര യാത്രാ ക്രമീകരണം പൂർത്തിയായതായി ​ഗതാ​ഗതമന്ത്രി എ.കെ ശശീന്ദ്രൻ . എല്ലാ വിമാനത്താവളങ്ങളിലും യാത്രയ്ക്ക് കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജമാണ്. കാറുകൾ ആവശ്യമുള്ളവർക്ക് ആവശ്യത്തിന് ടാക്സികളും ക്രമീകരിച്ചു.

സംസ്ഥാന മോട്ടോർ വാഹന വകുപ്പിൻ്റെയും കെ.എസ്.ആർ.ടി.സിയുടെയും ഉന്നത ഉദ്ദ്യോഗസ്ഥരെ ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.പ്രാദേശിക സമയം വൈകീട്ട് നാലുമണിക്കാണ് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യവിമാനം പുറപ്പെടുക. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം വൈകീട്ട് 5.10നും യാത്രതിരിക്കും.