home

ഇന്റീരിയർ ഡെക്കറേഷനിൽ വളരെയേറെ താത്പര്യം കാണിക്കുന്നവരാണ് ഇന്നത്തെ തലമുറ. കുറച്ചു ശ്രദ്ധിച്ചാൽ ഡിസൈനർ വീട് അലങ്കരിക്കും പോലെ നമുക്കും ചെയ്യാം.

നിങ്ങളുടെ വീട് എങ്ങനെ കൂടുതൽ മനോഹരമാക്കാം? എല്ലാവർക്കും അവരവരുടെ വീട് കുറഞ്ഞ ചെലവിൽ ഡിസൈനർ ചെയ്യുന്നതുപോലെ ചെയ്യാൻ ആഗ്രഹമുണ്ട്. എന്നാൽ ഇത് എങ്ങനെ ചെയ്യും?ചെലവ് കുറഞ്ഞ രീതിയിൽ വീട് എങ്ങനെ അലങ്കരിക്കാം എന്ന് നോക്കാം. നിങ്ങളുടെ സ്ഥലത്തിന് യോജിച്ച സ്റ്റെെൽ തെരഞ്ഞെടുക്കുക. ആഡംബരം നിറഞ്ഞതോ,മോഡേണോ,ക്ലാസ്സിക്,അല്ലെങ്കിൽ യൂണിക് സ്റ്റെെലിൽ നിങ്ങൾക്ക് വീട് അലങ്കരിക്കാം. ഇതു കഴിഞ്ഞാൽ റൂം കളറിന് യോജിച്ച ശരിയായ ഫർണിച്ചറുകൾ തെരഞ്ഞെടുക്കുക. വീടിന്റെ സ്ട്രക്ടറിച്ചു യോജിച്ച സ്റ്റെെൽ തെരഞ്ഞെടുക്കാൻ ശ്രമിക്കുക.

നിങ്ങളുടെ വീടിന്റെ മനോഹാരിതയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ലൈറ്റിങ്. നിങ്ങളുടെ താല്പര്യം,വിനോദം,എന്നിവയ്ക്കനുസരിച്ച് റൊമാന്റിക്,മോഡേൺ,അല്ലെങ്കിൽ ആഡംബര സ്റ്റെെൽ എന്നിവയ്ക്കനുസരിച്ചുള്ള ലൈറ്റുകൾ തെരഞ്ഞെടുക്കണം. പല വലിപ്പത്തിലും നിറത്തിലും ആകൃതിയിലുമുള്ള ലാമ്പുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.ചെറിയ സ്പെയിസിൽ ചില ലൈറ്റുകൾ ഉറപ്പിക്കാവുന്നതാണ്. ലൈറ്റുകൾ നിങ്ങളുടെ മുറികൾക്ക് ജീവനും ഓജസ്സും നൽകുന്നു.

ചെടികൾ മുറികളിൽ വയ്ക്കുന്നത് കൂടുതൽ ഊർജ്ജം നൽകും .പച്ച ഇലകൾ ഉള്ള ചെടികൾ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഉദാഹരണത്തിന് കറ്റാർവാഴ,സ്പൈഡർ പ്ലാന്റ്,പീസ് ലില്ലി,ഗെർബേര ഡെയ്സി എന്നിവ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.

നമുക്ക് തിരയാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഇന്റർനെറ്റ് ആണ്. ഡിസൈനർ ചെയ്യുന്നതുപോലെ വീട് അലങ്കരിക്കാൻ നിങ്ങൾക്ക് ഇൻറർനെറ്റിൽ പരിശോധിക്കാവുന്നതാണ്.പലതരം സ്പെയിസുകൾക്ക് യോജിച്ച നിരവധി മാർഗ്ഗങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. നിങ്ങളുടെ വീടിന് യോജിച്ച ഫർണിച്ചറുകൾ കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് വഴി ലഭ്യമാകുകയും ചെയ്യും.

വലിയ പണച്ചെലവില്ലാതെ വീട് മനോഹരവും പുതിയതുമാക്കാനുള്ള വഴിയാണ് പെയിന്റിങ്. നിങ്ങളുടെ വ്യക്തിത്വത്തിനും താല്പര്യത്തിനും അനുസരിച്ചു ശരിയായ നിറങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഡെക്കറേഷന് യോജിച്ച പെയിന്റിങ് അല്ലെന്നു തോന്നുകയാണെങ്കിൽ വാൾപേപ്പറുകൾ ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ തറകൾ അഴുക്കാകാതിരിക്കാനും കുറച്ചു ഫർണിച്ചറേ ഉള്ളെങ്കിൽ ശൂന്യത തോന്നാതിരിക്കാനും റഗ്സ് സഹായിക്കും. ശരിയായ നിറത്തിലുള്ള റഗ്സ് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ശരിയായ സ്ഥലത്തു അതായത് അടുക്കളയ്ക്ക് സമീപം ,അല്ലെങ്കിൽ ബാത്ത് റൂമിന് സമീപം ഇടാൻ ശ്രദ്ധിക്കുക. വീടിനെ കൂടുതൽ മനോഹരവും ആകർ ഷകവുമാക്കുന്ന മറ്റൊന്നാണ് കർട്ടനുകൾ. ബ്രൈറ്റ് ആയ കർട്ടനുകൾ മുറികൾക്ക് വലിപ്പവും തെളിച്ചവും നൽകും. എക്സ്ട്രാ ലോങ്ങ് കർട്ടനുകളും ഉപയോഗിക്കാവുന്നതാണ്.കർട്ടനും റഗ്‌സും വളരെ ചെലവില്ലാത്തതും എന്നാൽ വീടിനെ കൂടുതൽ മനോഹരമാക്കാൻ സഹായിക്കുന്നവയുമാണ്.

അലങ്കാരത്തിന് പ്രധാനപ്പെട്ട മറ്റൊരു ഘടകം ഫർണിച്ചറുകൾ ആണ്.നിങ്ങളുടെ സ്റ്റെെലിന് യോജിക്കുന്ന ഫർണിച്ചറുകൾ തെരഞ്ഞെടുക്കുക. ഉപയോഗിച്ച ഫർണിച്ചറുകൾ പുതിയവയെക്കാൾ വളരെ ചെലവ് കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഇതിന് യോജിച്ച പെയിന്റ് കൂടെ തെരഞ്ഞെടുത്താൽ മതിയാകും .മിക്സിങ് ഫർണിച്ചറുകൾ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് നല്ലതാണ്.ഇത് നിങ്ങളുടെ മുറികളെ കൂടുതൽ വ്യത്യസ്തവും മനോഹരവുമാക്കും.