പാലോട്: 24 മണിക്കൂറും പ്രകാശം ചൊരിഞ്ഞ് നിൽക്കുകയാണ് നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലുള്ള തെരുവു വിളക്കുകൾ. വൈദ്യുതി തടസം ഉണ്ടാകുമ്പോൾ മാത്രമാണ് ഇവ അണയുന്നത്. സ്ട്രീറ്റ് ലൈറ്റുകളുടെ വൈദ്യുതി ചാർജ് അടയ്ക്കുന്നത് പഞ്ചായത്തുകളാണ്. യഥാസമയം ലൈറ്റുകൾ അണയ്ക്കാത്തതിനാൽ ഉയർന്ന വൈദ്യുതിനിരക്ക് അടയ്ക്കേണ്ട സ്ഥിതിയാണ്. വൈദ്യുതി ലൈനുകളിൽ തട്ടി കിടക്കുന്ന ടച്ചിംഗ്സ് വെട്ടുന്നതിലുള്ള കാലതാമസം കാരണം വൈദ്യുതി തടസവും പതിവായിരിക്കുകയാണ്. വൈദ്യുതി തടസത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വ്യാപാരികളാണ്. നിരവധി തവണ പാലോട് ഇലക്ട്രിക്കൽ മേജർ സെക്ഷൻ ഓഫീസിൽ വിവരം അറിയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.