deepak-gupta

ന്യൂഡൽഹി: വീഡിയോ കോൺഫറൻസിംഗിലൂടെ യാത്ര അയപ്പ് ഏറ്റുവാങ്ങി ജസ്റ്റിസ് ദീപക് ഗുപ്ത സുപ്രീം കോടതിയുടെ പടിയിറങ്ങി. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു യാത്രയയപ്പ് ആദ്യമാണ്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് യാത്രയയപ്പ് വീഡിയോ കോൺഫറൻസിംഗിലൂടെയാക്കിയത്.

രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ ഇടപെട്ട ജഡ്ജിയാണ് ജസ്റ്റിസ് ദീപക് ഗുപ്ത. അതുപോലെ നിരവധി കേസുകളിൽ ഇദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. കോടതി മുറിയിൽ എത്തിക്കഴിഞ്ഞാൽ ജഡ്ജിയ്ക്ക് മതവും വിശ്വാസവും ഒന്നുമില്ലെന്നും ഭരണഘടനയാണ് ഒരു ജഡ്ജിയുടെ വിശുദ്ധ പുസ്തകമെന്നും യാത്ര അയപ്പ് ചടങ്ങിൽ ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. ഭരണഘടന മാത്രമാണ് അവസാന വാക്ക്. സാധാരണക്കാർക്ക് ഗുണകരമാകുന്ന ഇടപെടലുകൾ അഭിഭാഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു.