mm

കൊൽക്കത്ത: കൊവിഡിനെ നിയന്ത്രിക്കുന്നതിൽ പശ്ചിമബംഗാൾ സർക്കാരിൻെറ പ്രവർത്തനം ഒട്ടും സുതാര്യമല്ലെന്ന് കാണിച്ച് വീണ്ടും കേന്ദ്രത്തിൻെറ കത്ത്. മമതാ ബാനർജി കാണിക്കുന്ന അബദ്ധങ്ങളാണ് കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേന്ദ്രം ഇത് രണ്ടാം തവണയാണ് മമതാ സർക്കാരിന് കത്തയക്കുന്നത്.

.സംസ്ഥാനത്ത് നടന്നിരിക്കുന്ന പരിശോധനകളൊന്നും ശരിയായ രീതിയില്ലെന്നും.ഉടൻ ശക്തമായ നടപടികൾ എടുക്കണമെന്നുമാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ബോധവത്കരണം എന്ന പേരിൽ നടത്തിയതെല്ലാം പ്രഹസനങ്ങളാണ്.മരണ നിരക്ക് മൂടിവച്ചിരിക്കുന്നു. വൈറസ് പകരാതിരിക്കാൻ ലോക്ഡൗൺ നിർദ്ദേശങ്ങളൊന്നും പാലിക്കുന്നില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മരണ സംഖ്യയുടെ തോത് 12 ശതമാനമായിരിക്കുന്നു. ഇത് രാജ്യത്തെ ഏറ്റവും അപകടകരമായ നിരക്കാണ്. സംസ്ഥാനത്തെ മാർക്കറ്റുകളിൽ സുരക്ഷാ അകലം പാലിക്കുന്നില്ല.

ശുചീകരണ പ്രവർത്തനം കാര്യക്ഷമമല്ല,തുറസായ സ്ഥലങ്ങളിലും മൈതാനത്തും കുട്ടികൾ കളിക്കാൻ ഒത്തുകൂടുന്നു. ആരും ആരേയും നിയന്ത്രിക്കുന്നില്ല. മമതയുടെ അലംഭാവത്തിനെതിരെ കത്തിൽ രൂക്ഷമായ വിമർശനമാണ് നടത്തിയിരിക്കുന്നത്.

മമതയുടെ പ്രവർത്തനത്തെ ബംഗാൾ ഗവർണറും നേരത്തെ നിശിതമായി വിമർശിച്ചിരുന്നു. ഇതിൻെറകൂടി അടിസ്ഥാനത്തിൽ കേന്ദ്രസംഘം ബംഗാൾ സന്ദർശിക്കുകയും കൊവിഡ് പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മമത തുറന്നടിക്കുകയും ചെയ്തതോടെ പുതിയൊരു പോരിന് കളമൊരുങ്ങി നിൽക്കുമ്പോഴാണ് കേന്ദ്രം അടുത്ത കത്തയച്ചിരിക്കുന്നത്. കത്തിനെപ്പറ്റി മമത ഒന്നും പ്രതികരിച്ചിട്ടില്ല.