pic

തൃശൂർ: തൃശൂർ കുന്നംകുളത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ പ്രാർത്ഥന നടത്തിയ 13 പേര്‍ അറസ്റ്റിലായി. കുന്നംകുളം ആയമുക്ക് ജുമാമസ്ജിദിലാണ് കൂടുതൽ ആളുകളെത്തി നിസ്‌ക്കാരം നടത്തിയത്. സംഭവസ്ഥലത്ത് വച്ച് ഒമ്പത് പേരയാണ് അറസ്റ്റ് ചെയ്തത്. ഏഴ് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെട്ടവരിൽ നാല് പേർ പിടിയിലായി. മൂന്ന് പേർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. സംഭവം അറിഞ്ഞ ഉടന്‍ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമീപപ്രദേശത്ത് സമാനമായി ആരാധനാലയങ്ങളില്‍ പ്രാര്‍ഥനകൾ നടക്കുന്നുവെന്ന് പോലീസിന് നേരത്തെയും പരാതി ലഭിച്ചിരുന്നു. കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.