ജയ്പൂർ: രാജസ്ഥാനിൽ രണ്ടര ദിവസം കൊണ്ട് വിറ്റത് 196 കോടിയുടെ മദ്യം. മണിക്കൂറുകൾ ക്യൂ നിന്നാണ് പലരും മദ്യം വാങ്ങിയത്.എക്‌സൈസ് വകുപ്പും പൊലീസും അവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അതൊന്നും ഗൗനിക്കാതെയായിരുന്നു ക്യൂ നിൽപ്പ്. പലയിടത്തും സമൂഹിക അകലം പാലിക്കണമെന്ന നിർദേശവും ലംഘിക്കപ്പെട്ടു. ലോക്ക് ഡൗണിന് മുമ്പ് പ്രതിമാസം 1200 കോടി രൂപയാണ് നികുതിയായി മദ്യവിൽപ്പനയിലൂടെ സർക്കാരിന് ലഭിച്ചിരുന്നത്.
മദ്യം വീടുകളിൽ എത്തിച്ച് നൽകണമെന്ന് പലകോണുകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. മദ്യക്കടകൾ വഴിയുള്ള വിൽപ്പനയ്ക്ക് പകരം ഓൺലൈൻ വിൽപ്പന തുടങ്ങണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെടാൻ രാജസ്ഥാൻ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യഹർജിയും സമർപ്പിച്ചിട്ടുണ്ട്.