പൂവാർ:കാനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റീജിണൽ കമ്മിറ്റി പൂവാർ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഒരു ദിവസത്തേയ്ക്ക് ആവശ്യമായ ഭക്ഷ്യധാന്യം സംഭാവനയായി നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അജിതകുമാരി,സെക്രട്ടറി ഗോപകുമാർ തുടങ്ങിയവർ ധാന്യം ഏറ്റുവാങ്ങി.അസോസിയേഷൻ തിരുവനന്തപുരം ഗ്രാമ ജില്ലാ പ്രസിഡന്റ് ശ്രീനാഥ് ആർ.പി,ജില്ലാ കമ്മിറ്റി അംഗം മായാദേവി തുടങ്ങിയവർ സംബന്ധിച്ചു.