ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായി. നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് റോഡിലിറങ്ങി പ്രതിഷേധിച്ചവര്‍ ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ച് കോയമ്പത്തൂര്‍, ബംഗളുരു ഹൈവേയില്‍ ഗതാഗതം തടസപെടുത്തി. നൂറിലേറെ ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചതോടെ സായുധ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസങ്ങളിലും തിരുപ്പൂരിലെ തുണിമില്ലുകളില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ നിരത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതുവരെ തമിഴ്നാട്ടില്‍ നിന്ന് ഒരു ട്രെയിന്‍ മാത്രമാണ് തൊഴിലാളിക്കായി ഏര്‍പ്പെടുത്തിയത്. കൂടുതല്‍ ട്രെയിന്‍ സര്‍വീസ് വേണമെന്നാവശ്യപെട്ടാണ് സമരങ്ങള്‍.