pic

പയ്യന്നൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലും ഇതരസംസ്ഥാതൊഴിലാളികളുടെ പ്രതിഷേധം.നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായാണ് തൊഴിലാളികൾ തെരുവിലിറങ്ങിയത്.നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയും ക്യാമ്പുകളിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തു.


പ്രതിഷേധം ചില വ്യക്തികൾ ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയാൽ മാത്രമേ നാട്ടിലേക്ക് കൊണ്ടുപോകൂ എന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കായിനേരി ഉൾപ്പടെയുളള മൂന്ന് കേന്ദ്രങ്ങളിൽ ഈ വിവരമെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾ പ്രതിഷേധിക്കുകയുമായിരുന്നു.തൊഴിലാളികെ ഫോൺചെയ്ത രണ്ടുപേരുടെ നമ്പറുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇവരെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.

രാവിലെ ഏറണാകുളത്തെ കൂത്താട്ടുകുളത്ത് തെരുവിലിറങ്ങിയ അന്യസംസ്ഥാനക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശിയിരുന്നു.