മലയിൻകീഴ് :കിസാൻ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 100 ഏക്കർ തരിശ് ഭൂമി കൃഷിയോഗ്യമാക്കി തീർക്കുന്നതിന്റെ ഭാഗമായി മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ കൃഷി ഇറക്കലിന്റെ ഉദ്ഘാടനം മരച്ചീനി തൈനട്ട് ജില്ലാ പ്രസിഡന്റ് എൻ.ഭാസുരാംഗൻ നിർവഹിച്ചു.കാർഷികോൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.മരച്ചീനി ഉൾപ്പെടെയുളള കിഴങ്ങ് വർഗ്ഗങ്ങളുടെ കൃഷി വ്യാപിപ്പിക്കും.