എറണാകുളം: വിദേശരാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളെ കൊണ്ടുവാരാനുള്ള രണ്ടു വിമാനങ്ങള്‍ യു.എ.ഇയിലേക്കു പുറപ്പെട്ടു. ആദ്യ വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രണ്ടാമത്തേത് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുമാണ് പുറപ്പെട്ടത്.
നെടുമ്പാശേരിയില്‍നിന്ന് പന്ത്രണ്ടരയോടെ ടെയ്ക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ വിമാനം രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘവുമായി തിരിച്ചെത്തും. അബുദാബിയിൽനിന്ന് 177 പേരാണ് ഈ വിമാനത്തിൽ എത്തുക. ഉച്ചയ്ക്ക് 1.40-നാണ് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്നത്. ദുബായിയില്‍ എത്തിയ ശേഷം അവിടെനിന്ന് അഞ്ചരയോടെ തിരിച്ചു പറക്കും. ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം കരിപ്പൂരില്‍നിന്നു പുറപ്പെട്ടത്. എങ്കിലും രാത്രി 11 മണിയോടെ വിമാനം കരിപ്പൂരില്‍ തിരിച്ചിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.
മാലി ദ്വീപിൽ നിന്നുള്ള പ്രവാസികളെ കൊണ്ടുവരാനുള്ള കപ്പൽ മാലി ദ്വീപിലെത്തി. നാവികസേനയുടെ ഐ.എൻ.എസ് ജലാശ്വ എന്ന കപ്പലാണ് മാലി ദ്വീപിൽ എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാകും കപ്പൽ കൊച്ചിയിലേക്ക് തിരിക്കുകയെന്നാണ് വിവരം.