കല്ലറ:കല്ലറ ഗ്രാമ പഞ്ചായത്തിലെ തണ്ണിയം ഏലായിലെ മൂന്ന് ഏക്കർ ഭൂമിയിൽ കോവിഡിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൃഷിയിറക്കി.കൃഷിയിടത്തിൽ ആവശ്യമായ വിത്തുകളും തൈകളും കർഷകർക്ക് കൈമാറി.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.കല്ലറ ഗ്രാമ പഞ്ചായത്തിന്റെയും കല്ലറ കൃഷി ഓഫീസിന്റെയും സഹകരണത്തോടെ നൂറ് മേനി വിളവ് എടുക്കുന്ന തരത്തിലുള്ള സംരക്ഷണമാകും നൽകുക എന്ന് പൊതുപ്രവർത്തൻ ജയൻ ലൈസിയംപറഞ്ഞു.