music-album

തിരുവനന്തപുരം: കൊവിഡിനെതിരെ പോരാടുന്നവർക്ക് ആദരവുമായി മ്യൂസിക് ആൽബമൊരുക്കി ഒരു കൂട്ടം ഗായകർ. 55ലധികം ഗായകർ ചേർന്ന് പാടിയ 'അമരം അജയ്യം' എന്ന ആൽബമാണ് വ്യത്യസ്തതകൊണ്ട് ആസ്വാദകരുടെ ശ്രദ്ധയാകർഷിക്കുന്നത്.

പി.ആർ.ഡിയിലെ ഇൻഫർമേഷൻ ഓഫീസറായ ബി.ടി. അനിൽ കുമാറാണ് 'ഭാവരാഗങ്ങൾ ചേരുന്നു, രാവിൻ പാട്ടായ് മാറുന്നു, കാത്തൊരീണങ്ങൾ പോരുന്നു, കാതിൽ കൂട്ടായ് മാറുന്നു...' എന്ന് തുടങ്ങുന്ന പാട്ട് രചിച്ചത്. സംഗീതജ്ഞൻ ഡോ. വാഴമുട്ടം ബി.ചന്ദ്രബാബുവിന്റേതാണ് സംഗീതം. ജാസി ഗിഫ്റ്റ്, ഇഷാൻ ദേവ്, രാകേഷ് ബ്രഹ്മാനന്ദൻ, ലക്ഷ്മി ജയൻ, വാഴമുട്ടം ചന്ദ്രബാബു തുടങ്ങിയവരടങ്ങുന്ന 56 ഗായകരാണ് പാടിയിട്ടുണ്ട്.ഇഷാൻ ദേവാണ് വരികളെ കൂട്ടിയിണക്കിയത്.അഭിജിത് എം.നായരാണ് എഡിറ്റർ.