വെഞ്ഞാറമൂട്: കൊവിഡ് മഹാമാരിയിൽ നിന്ന് നമ്മുടെ നാടിനെ രക്ഷിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് ഏകാംഗ നാടകം തയ്യാറാക്കി ശാന്തിഗിരി വിദ്യാഭവനിലെ വിദ്യാർത്ഥിനി. സ്കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാർഥിനി ഗുരുവന്ദന. എ യാണ് 'കൊറോണ-കഥയും തിരക്കഥയും'എന്ന നാടകം ഒരുക്കിയിരിക്കുന്നത്. സ്കൂൾ പ്രിൻസിപ്പലിന്റെ ആശയത്തിന് നാടകാവിഷ്കാരം നൽകിയിരിക്കുന്നത് അദ്ധ്യാപിക ബിന്ദു നന്ദനയാണ്.