വെഞ്ഞാറമൂട്: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി വെഞ്ഞാറമൂട്ടിലും കല്ലറയിലും ധർണ സംഘടിപ്പിച്ചു.വെഞ്ഞാറമൂട്ടിൽ സി.പി.ഐ വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി എ.എം.റൈസും,കല്ലറയിൽ അഡ്വ.ആർ.എസ്.ജയനും ഉദ്ഘാടനം ചെയ്തു.വിവിധ ധർണകളിൽ മണ്ഡലം പ്രസിഡന്റ് ഷൈനീഷ്,എ.ഐ.വൈ.എഫ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.എൽ.ഹരിക്യഷ്ണൻ,എസ്. എ അക്ഷയ്,സന്തോഷ് പഞ്ഞിയൂർ,നവീൻ,എഎെവൈഎഫ് മണ്ഡലം സെക്രട്ടറി ബിലാൽ മുഹമ്മദ്,അഭിലാഷ് ഷംനാദ്, സുൽത്താൻ,അബാസ്,ഷിബിൻ തുടങ്ങിയവർ പങ്കെടുത്തു.