റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചു മരിച്ച 21 ഇന്ത്യക്കാരിൽ 6 പേരും മലയാളികളെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയിദ് അറിയിച്ചു. 2788 ഇന്ത്യാക്കാർക്കാണ് കൊവിഡ് ബാധിച്ചത്. മരിച്ചവരിൽ അഞ്ച് പേർ മഹാഷ്ട്ര സ്വദേശികളും. 10 പേർ.തെലങ്കാന, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്.
കണ്ണൂർ സ്വദേശി ഷബ്നാസ് (29), മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാൻ (41),പുനലൂർ സ്വദേശി വിജയകുമാരൻ നായർ (51), മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി ഇപ്പു മുസ്ലിയാർ (57), ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാൻ (51), മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56) എന്നിവരാണ് മരിച്ച മലയാളികൾ.