cc

തിരുവനന്തപുരം:'നാളേക്കായ് കൃഷി ചെയ്യാം' പദ്ധതിയുടെ ഭാഗമായി മന്ത്രി എ.സി.മൊയ്ദീന്റെ വസതിയിൽ ഗ്രോബാഗ് കൃഷി ആരംഭിച്ചു. ഗ്രോബാഗിൽ തൈകൾ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം.തുടക്കത്തിൽ വെണ്ട.ചീര,വഴുതനങ്ങ എന്നവയാണ് കൃഷി ചെയ്യുന്നത്.ജീവനക്കാരുടെയും തൊഴിലാളികളുടേയും സംഘടനകളായ കെ.എം.സി എസ്.യുവും കണ്ടിജന്റ് വർക്കേഴ്സ് അസോസിയേഷനും (സി.ഐ.ടി.യു) ചേർന്നാണ് ഗ്രോബാഗുകൾ തയ്യാറാക്കി വീടുകളിൽ എത്തിച്ച് കൃഷി ചെയ്യുന്നത്.കെ.എം സി.എസ്.യു ജനറൽ സെക്രട്ടറി പി.സുരേഷ്,കൃഷി വിദഗ്ദ്ധൻ ബിനുലാൽ എന്നിവരും പങ്കെടുത്തു.