ന്യൂഡൽഹി: ഇന്ത്യയിൽ ജൂൺ, ജൂലായ് മാസങ്ങളിൽ കൊവിഡ് തീവ്രതയിലെത്തുമെന്നും ലോക്ഡൗൺ നീട്ടണമെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയുടെ മുന്നറിയിപ്പ്. രോഗാധ സ്ഥിരീകരിക്കുന്നതിൽ ക്രമാനുഗതമായ ഉയർച്ചയാണ് രാജ്യത്ത് കാണുന്നത്. ഇതിന് കാരണം പ്രധാനമായും മുൻപുള്ളതിനേക്കാൾ ഏറെ ആളുകളെ ഇപ്പോൾ ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്. ഇതിൽ 4 മുതൽ 4.5 ശതമാനം വരെ ജനങ്ങൾക്ക് രോഗം പോസിറ്റീവ് ആകുന്നുണ്ട്.
രോഗികളുടെ എണ്ണം കുറയാത്ത സ്ഥിതിക്ക് രോഗമുള്ള മേഖലകളിൽ കർശനമായ നിബന്ധനകൾ നടപ്പാക്കണം. റെഡ്‌സോണുകളിലും ഹോട്ട്സ്‌പോട്ടുകളിലും ശരിയായ പ്രവർത്തനം വേണം. ആളുകൾ കൂടിച്ചേരുന്നതും തിങ്ങിപ്പാർക്കുന്നതുമായ മേഖലകളെ കൂടുതൽ ശ്രദ്ധിക്കണം. ഹോട്ട്സ്‌പോട്ടുകളെ നിയന്ത്രണത്തിലാക്കിയാൽ മഹാനഗരങ്ങളെ രോഗമുക്തമാക്കാം. 80 ശതമാനത്തോളം രോഗസാദ്ധ്യത ഇവിടെയാണെന്നും എയിംസ് ഡയറക്ടർ ചൂണ്ടിക്കാട്ടി.