തിരുവനന്തപുരം: വേനൽ മഴ ശക്തമായതിനെ തുടർന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം , ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കന്യാകുമാരി, മാലിദ്വീപ് പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.