
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളുമായി വരുന്ന വാഹനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിച്ചു. കേരളത്തില്‍ യാത്ര ചെയ്യാനുള്ള റോഡ് നികുതിയും പെര്‍മിറ്റും ഒഴിവാക്കി. സീറ്റൊന്നിന് മൂന്നൂറ് രൂപയായിരുന്നു റോഡ് നികുതി. പെര്‍മിറ്റ് എടുക്കാന്‍ അഞ്ഞൂറ് രൂപ വേറെയും കൊടുക്കണമായിരുന്നു. വാഹനങ്ങള്‍ വരാന്‍ വിസമ്മതിക്കുന്നതിനാലും യാത്രക്കാരില്‍ നിന്ന് അമിതമായി കൂലി ഇടാക്കുന്നതിനാലുമാണ് ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.