എറണാകുളം: പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് സംസ്ഥാനം പൂർണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. തിരികെയെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ 1,15,500 മുറികൾ സജ്ജമാണെന്നും സർക്കാർ അറിയിച്ചു.
പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി എല്ലാ ജില്ലകൾക്കും 13.45 കോടി രൂപ സർക്കാർ അനുവദിച്ചു. പ്രവാസികൾക്ക് പണം നൽകി ഉപയോഗിക്കാനായി ഹോട്ടലുകളിലും റിസോർട്ടുകളിലുമായി 9000 മുറികൾ സജ്ജമാക്കിയിട്ടുണ്ട്. 4.52 ലക്ഷം പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്. നാട്ടിലേക്ക് മടങ്ങിവരാനാഗ്രഹിക്കുന്നവരിൽ 9572 ഗർഭിണികളും ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.