moto-razer

മെയ് എട്ട് വെള്ളിയാഴ്ച മുതൽ മോട്ടറോള റാസർ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി ട്വിറ്റർ അക്കൗണ്ട് വഴി അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിൽ മോട്ടോ റാസർ (2019) ആദ്യമായി വിപണിയിലെത്തിച്ചപ്പോൾ, അതിന്റെ ആകർഷകമായ സവിശേഷതകളാൽ ഇത് വളരെയധികം ശ്രദ്ധ ആകർഷിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺ കാരണം ഫോണിന്റെ വിൽപ്പന ഇന്ത്യയിലും വെെകി. ഇപ്പോൾ, കോവിഡ് -19 വ്യാപിക്കുന്നത് തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനാൽ, മോട്ടറോള റാസർ (2019) ഇന്ന് വിൽപ്പനയ്ക്കെത്തുമെന്ന് മോട്ടറോള പ്രഖ്യാപിച്ചിരിക്കുന്നത്.

മോട്ടറോള റാസർ (2019) ഇന്ത്യയിൽ ആദ്യമായാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ഫ്ലിപ്കാർട്ടിലായിരിക്കും വിൽക്കുന്നത്. സ്മാർട്ട്‌ഫോണുകൾ പോലുള്ള അവശ്യേതര സാധനങ്ങൾ ഇ-കൊമേഴ്‌സ് വഴി ഇതുവരെ രാജ്യത്തുടനീളം ലഭ്യമല്ലെങ്കിലും, നിയന്ത്രണങ്ങളിൽ ഒരു പരിധിവരെ ഇളവ് വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഓറഞ്ച്, ഗ്രീൻ സോണുകളിൽ മാത്രം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾക്ക് ഇവ എത്തിക്കാൻ അനുവാദമുണ്ട്. ഉപഭോക്താവിന്റെ പിൻ‌കോഡ് ഈ രണ്ട് സോണുകളിലും ഇല്ലെങ്കിൽ, അവർക്ക് ഫോൺ ഡെലിവർ ചെയ്യാൻ കഴിയില്ല. ഡെലിവറി സമയങ്ങൾ പതിവിലും കൂടുതലായിരിക്കാം.

മോട്ടറോള റാസറിന്റെ (2019) വിൽപ്പന മെയ് 8 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ഫോൺ ഫ്ലിപ്കാർട്ടിൽ 1,24,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. സിറ്റിബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലുള്ള ഇടപാടുകളിൽ 10,000 ക്യാഷ്ബാക്ക് ഫ്ലിപ്കാർട്ട് ഉറപ്പ് നൽകുന്നു. മോട്ടറോള റാസർ (2019) സവിശേഷതകൾ

മോട്ടറോള റാസർ (2019) ആൻഡ്രോയിഡ് 9 പൈ പ്രവർത്തിപ്പിക്കുന്നു, കൂടാതെ 21: 9 വീക്ഷണാനുപാതത്തോടുകൂടിയ 6.2 ഇഞ്ച് ഫ്ലെക്‌സിബിൾ ഒ‌എൽ‌ഇഡി എച്ച്ഡി + (876x2,142 പിക്‌സൽ) ഡിസ്‌പ്ലേയുണ്ട്. ഫോൺ ഫോൾഡ്ചെയ്യുമ്പോൾ മുൻ പാനലിൽ സെക്കൻഡറി 2.7 ഇഞ്ച് 600x800 പിക്‌സൽ ഡിസ്‌പ്ലേയും ഉണ്ട്. 6 ജിബി റാമിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 710 SoC .

ക്യാമറകളുടെ കാര്യത്തിൽ, മോട്ടറോള റാസർ (2019) ന് 16 മെഗാപിക്സൽ സെൻസറുള്ള എഫ് / 1.7 ലെൻസാണുള്ളത്. പ്രധാന ഡിസ്പ്ളേയ്ക്ക് തൊട്ട് മുകളിലായി 5 മെഗാപിക്സൽ സെൻസർ ഉൾപ്പെടുന്ന പ്രത്യേക സെൽഫി ക്യാമറയും ഉണ്ട്. 128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ് നിങ്ങൾക്ക് ലഭിക്കും. മോട്ടറോള റാസറിലെ (2019) കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4G LTE, Wi-Fi 802.11ac, Bluetooth v5.0, GPS/A-GPS ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 2,510mAh ആണ് ബാറ്ററി. 15W ഫാസ്റ്റ് ചാർജിംഗ്. ഭാരം 205 ഗ്രാം.