bsf

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് രണ്ട് ബി.എസ്. എഫ് ജവാന്മാർ മരിച്ചു. 41 ജവാന്മാർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയ്ക്കായി പോയപ്പോഴാണ് ജവാന്മാർക്ക് വൈറസ് ബാധ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഒരാളെ ഇൗ മാസം നാലിനും മറ്റൊരാളെ മൂന്നിനുമാണ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 195 ബി.എസ്.എഫ് ജവാന്മാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്..ഇതിതൽ രണ്ടുപേർ രോഗമുക്തരായി.