തിരുവനന്തപുരം: സംസ്ഥാനത്ത് പലഭാഗങ്ങളിലും ഇടിയോടുകൂടിയ കനത്ത മഴ. വൈകിട്ട് മൂന്നരയോടുകൂടിയ മഴ പെരുമഴയായി പെയ്യുകയാണ്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ മഴ കോരി ചൊരിഞ്ഞു. ശക്തമായ ഇടിയും മിന്നലുമാണ്. കഴിഞ്ഞ കുറേദിവസമായി വൈകുന്നേരങ്ങളിൽ ഇരുണ്ടുമൂടി മഴ ചെയ്യാറുണ്ടെങ്കിലും ഇത്രയും ശക്തമായ മഴ ആദ്യമാണ്.
മേയ് 11 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.. മണിക്കൂറിൽ 30 മുതൽ 40 കി. മീ വരെ വേഗതയിൽ കാറ്റ് വീശും..
. അറബിക്കടലിൽ കന്യാകുമാരി മേഖലയിലും മാലിദ്വീപ് മേഖലയിലും അടുത്ത 24 മണിക്കൂറിൽ, 35 മുതൽ 45 കി മി വേഗതയിൽ ശക്തമായ കാറ്റിനു സാദ്ധ്യതയുണ്ട്.
മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുത്. ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന മൽസ്യത്തൊഴിലാളികൾ ഇടിമിന്നൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചെറു വള്ളങ്ങളിലും മറ്റും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ ഇടിമിന്നൽ സമയത്ത് വള്ളത്തിൽ നിൽക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും ഇത്തരം സമയത്ത് ഇരിക്കുന്നത് ഉചിതമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.