കാട്ടാക്കട: ആട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കാട്ടാക്കട ഏരിയാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ ചെക്ക് ഏരിയാ സെക്രട്ടറി എം. ഫ്രാൻസിസ് ഐ.ബി. സതീഷ്.എം.എൽ.എക്ക് കൈമാറി.

സി.പി.എം കാട്ടാക്കട ഏരിയാസെക്രട്ടറി ജി റ്റീഫൻ, ആട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി.എസ്. പ്രഷീദ്, ജെ. ബീജു, യൂണിയൻ ഏരിയാ പ്രസിഡന്റ് പ്രഭാകരൻ, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.