kk-shylaja

തിരുവനന്തപുരം: സർക്കാരിന്റെ കേരള ആരോഗ്യ പോർട്ടൽ (https://health.kerala.gov.in ) ആരംഭിച്ചു. മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. കൊവിഡ് 19 ചെറുക്കാൻ ആരോഗ്യ വകുപ്പ് നടത്തുന്ന നടപടികൾ ഇതിലൂടെ അറിയാനാകും. സംശയങ്ങൾ തീർക്കാൻ ഇതിൽ ആരോഗ്യമിത്ര ചാറ്റ് ബോക്സ് ഉണ്ട്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ എം.ഡി ഡോ. നവജ്യോത് ഖോസ, മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു, എയിഡ്‌സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആർ. രമേഷ്, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, ഇ-ഹെൽത്ത് ടെക്‌നിക്കൽ മാനേജർ വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.