കാട്ടാക്കട: ലോക്ക് ഡൗൺ ചട്ടലംഘനം ആരോപിച്ച് അടൂർ പ്രകാശ് എം.പിക്കെതിരെ കള്ളക്കേസ് എടുത്ത നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് വണ്ടന്നൂർ സന്തോഷ്.
അടൂർ പ്രകാശിനെതിരെ കേസ് എടുത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആമച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്.
ആമച്ചൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി
വി.എസ്. അജിത് കുമാർ, സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയൻ, മണ്ഡലം നേതാക്കന്മാരായ കൊമ്പാടിയ്ക്കൽ ജയകൃഷ്ണൻ, ഡാനിയേൽ പാപ്പനം, ചെമ്പനാകോട് ജയദാസ് എന്നിവർ സംസാരിച്ചു.