കാട്ടാക്കട:ലോക്ക് ഡൗൺ അവശത അനുഭവിക്കുന്ന ഒ.ബി.സി വിഭാഗത്തിന് സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമന്നാവശ്യപ്പെട്ട് അരുവിക്കര മണ്ഡലം ഒ.ബി.സി മോർച്ച പെരുംകുളം വില്ലേജിൽ നടത്തിയ പ്രതിഷേധ ധർണ
ബി.ജെ.പി അരുവിക്കര മണ്ഡലം ജനറൽ സെക്രട്ടറി ജോതികുമാർ ഉദ്ഘാടനം ചെയ്തു.പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം കമ്മിറ്റിയംഗം പുത്തൂരം സുരേഷ് നാടാർ,ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് അംബു ,യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി മനോജ്,യുവമോർച്ച മണ്ഡലം കമ്മിറ്റിയംഗം സന്തോഷ്,ഒ.ബി.സി മോർച്ച മണ്ഡലം കമ്മിറ്റിയംഗം നെല്ലിയാർത്തല ബിനു എന്നിവർ സംസാരിച്ചു.