gas

ഹൈദരാബാദ്: വിശാഖപട്ടണത്തെ എൽ.ജി പോളിമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലുണ്ടായ വിഷവാതകചോർച്ചയിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ആന്ധ്ര പ്രദേശ് സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടിസ് അയച്ച കമ്മിഷൻ നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും നിർദ്ദേശിച്ചു. ആന്ധ്രാപ്രദേശ് ചീഫ്സെക്രട്ടറിക്ക് അയച്ച നോട്ടീസിൽ അപകടത്തെക്കുറിച്ചും സർക്കാർ സ്വീകരിച്ച രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ മറുപടി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നുപുലർച്ചെയുണ്ടായ ദുരന്തത്തിൽ പതിമൂന്നുപേരാണ് മരിച്ചത്.