lap-top

തിരുവനന്തപുരം: സംസ്ഥാനത്ത് 16026 സ്‌കൂളുകളിൽ ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി വിന്യസിച്ച ഐ.ടി ഉപകരണങ്ങൾ അവധിക്കാലത്ത് ഉപയോഗിക്കുന്നതിനും പരിരക്ഷിക്കുന്നതിനും സ്‌കൂളുകൾ ഏർപ്പെടുത്തേണ്ട മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 119054 ലാപ്‌ടോപ്പുകൾ, 100472 യു.എസ്.ബി സ്പീക്കറുകൾ, 69943 പ്രൊജക്ടറുകൾ, 4578 ഡി.എസ്.എൽ.ആർ ക്യാമറ, 4545എൽ.ഇ.ഡി. ടി.വി.കൾ, 4720വെബ്ക്യാമുകൾ, 4611 മൾട്ടിഫംഗ്ഷൻ പ്രിന്ററുകൾ തുടങ്ങി നാലു ലക്ഷത്തോളം ഉപകരണങ്ങളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈ​റ്റ്) സ്‌കൂളുകളിൽ വിന്യസിച്ചിട്ടുള്ളത്. സർക്കുലർ www.kite.kerala.gov.in ൽ.

പ്രധാന നിർദ്ദേശങ്ങൾ

*ലാപ്‌ടോപ്പുകൾ ഷട്ട് ഡൗൺ ചെയ്ത് പവർ അഡാപ്ടർ വിച്ഛേദിച്ച് ബാഗിൽ സൂക്ഷിക്കണം.

*രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഇവ ഓൺ ആക്കുകയോ ചാർജ് ചെയ്യുകയോ ചെയ്യണം.

*ലാപ്‌ടോപ്പിനു മുകളിൽ ഭാരമുള്ള വസ്തുക്കൾ വയ്ക്കുകയോ ഡിസ്‌പ്ലേ വളയ്ക്കുകയോ ചെയ്യരുത്.

*മൾട്ടിമീഡിയാ പ്രൊജക്ടർ ഓഫാക്കി പവർ കേബിളുകൾ വിച്ഛേദിച്ച് പൊതിഞ്ഞു സൂക്ഷിക്കണം.

*റിമോട്ടിന്റെ ബാ​റ്ററി അഴിച്ചുവയ്ക്കണം.

*ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിക്കാത്ത അവസരങ്ങളിൽ ബാ​റ്ററി വേർപെടുത്തി സൂക്ഷിക്കണം.