പാറശാല:കൊവിഡിനെതിരെയുള്ള കരുതലിന്റെ ഭാഗമായി സി.പി.എം പൊഴിയൂർ മേഖലാ കമ്മിറ്റി സമാഹരിച്ച മാസ്കുകളും സാനിറ്റൈസറുകളും കെ.ആൻസലൻ എംഎൽ.എയിൽ നിന്നും പൊഴിയൂർ പൊലീസിന് വേണ്ടി ഹെഡ് ഓഫീസർ കെ. ബിനുകുമാറും,പൊഴിയൂർ ഗവ.ആശുപത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും വേണ്ടി ഡോ.ജയിനും ഏറ്റുവാങ്ങി.സി.പി.എ ഏരിയാ കമ്മിറ്റി അംഗങ്ങളായ ബി.അത്തനാസ്,എസ്.സുരേഷ്, ബ്രാഞ്ച് സെക്രട്ടറി എ.ഡാർവിൻ,സി.ഐ.ടി.യു ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.ആന്റക്സ്,അംഗങ്ങളായ തമയാൻസ്,പനിയമ്മ,എ.ലീൻ,പി.നമ്പിക്രോസ്,ക്രിസ്റ്റഡിമ,സത്യനേശൻ, സ്റ്റീഫൻ,ഗിൽബെർട്ട്,റഷീദലി,ക്രിസ്തുദാസ് എന്നിവർ നേതൃത്വം നൽകി.