പൂവച്ചൽ:ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചെന്ന പേരിൽ എം.പിയ്ക്കും എൽ.എയ്ക്കും എതിരേ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് പൂവച്ചൽ പുളിങ്കോട് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പൊന്നെടുത്തകുഴി സത്യദാസ്,എ.ബാലകൃഷ്ണൻ നായർ,യു.ബി.അഭിലാഷ്,ബിനുകുമാർ,വൈശാഖ് തുടങ്ങിയവർ സംസാരിച്ചു.