വിതുര: സർക്കാർ അന്യായമായി വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിൽ പകൽ പന്തം സമരം നടത്തി. കെ.പി.സി.സി മാദ്ധ്യമ സമിതി അംഗം അഡ്വ.ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്ർതു. യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി റമീസ് ഹുസൈൻ, ബ്ലോക്ക് പ്രസിഡന്റ് എസ്.കെ. രാഹുൽ, മുൻ തൊളിക്കോട് പഞ്ചായത്ത്‌ അംഗം ഷെമി ഷംനാദ് എന്നിവർ പങ്കെടുത്തു.