പൂവാർ: കരുംകുളം പുല്ലുവിളയിലെ ഇരയിമ്മൻതുറയിൽ തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്. ജെറോം, നസ്രത്ത്, ലൂയിസ്, വിൻസെന്റ് തുടങ്ങിയവർ പുല്ലുവിള ഗവ. ആശുപത്രിയിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. തീരത്ത് അലഞ്ഞു നടക്കുന്ന നായ്‌ക്കളെ പിടിക്കുന്നതിനും, മാലിന്യം നിർമ്മാർജ്ജനം ചെയ്യാനും നടപടി ആരംഭിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. അനിൽകുമാർ പറഞ്ഞു.