പാറശാല: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അലംഭാവം തുടരുന്നെന്ന് ആരോപിച്ച് കോൺഗ്രസ് പാറശാല ടൗൺ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശാല ഗാന്ധിപ്രതിമയ്‌ക്ക് മുന്നിൽ പ്രതിഷേധ ജ്വാല തെളിച്ചു. കിസാൻ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ജെ.കെ. ജസ്റ്റിൻരാജ് നേതൃത്വം നൽകി. ബൂത്ത്‌ പ്രസിഡന്റ്‌ സിജു, കോൺഗ്രസ്‌ പ്രവർത്തകരായ രാജൻ, ജോസ് ചന്ദനക്കട്ടി, അംബികാസുധൻ, ക്രിസ്‌തുദാസ് എന്നിവർ പങ്കെടുത്തു.