കാട്ടാക്കട:സ്വന്തം മണ്ണിലേക്ക് മടങ്ങുന്ന നാടിന്റെ കരുത്തായ പ്രവാസികൾക്കൊപ്പം കൈകോർക്കാൻ ഐക്യദാർഢ്യവുമായി കോൺഗ്രസ് പ്രവർത്തകർ ഒത്തുചേർന്നു.പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാട്ടാക്കട മണ്ഡലത്തിലെ 67-ാം നമ്പർ ബൂത്തിൽ നടന്ന ബ്ലോക്ക് തല പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് നിർവഹിച്ചു. ഒ.ബി.സി സെൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാജിദാസ്,സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയൻ,ഗ്രാമപഞ്ചായത്ത് അംഗം,സി.എസ്.അനിത,യൂത്ത് കോൺഗ്രസ് നേതാവ് ടി.എസ്.അനീഷ്,കാട്ടാക്കട സന്തോഷ്,കാട്ടാക്കട ബേബി,കുളത്തുമ്മൽ സന്തോഷ്,ഡാനിയേൽ പാപ്പനം,അൽ-അമീൻ എന്നിവർ പങ്കെടുത്തു.