വർക്കല: അത്യാവശ്യ ഘട്ടങ്ങളിൽപ്പോലും വിളിച്ചാൽ കിട്ടാതിരുന്ന വർക്കല കെ.എസ്.ഇ.ബി ഓഫീസിലെ ലാൻഡ് ഫോൺ തകരാർ പരിഹരിച്ചെന്നും ഫോൺ അറ്റൻഡ് ചെയ്യാൻ ജീവനക്കാരനെയും ചുമലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കേരളകൗമുദി വാ‌ർത്തയെ തുടർന്നായിരുന്നു അടിയന്തര നടപടി. 0470 2602231 എന്ന നമ്പർ ഇനി മുതൽ ലഭ്യമായിരിക്കും.നിരവധി പരാതികളാണ് സെക്ഷൻ ഓഫീസിനെതിരെ ഉയർന്നിരുന്നത്. ലാന്റ് ഫോണിനു പുറമെ 9446008097,9446008657 എന്നീ നമ്പരുകളിലും പരാതികൾ അറിയിക്കാം.