പാറശാല: കോൺഗ്രസ്‌ പാറശാല ടൗൺ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നിർവഹിച്ചു. ഷീലാ കല്യാണമണ്ഡപത്തിൽ (പി. ചെല്ലയ്യൻ നഗർ) നടന്ന ചടങ്ങിൽ മുൻ എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി സെക്രട്ടറിമാരായ വി. ബാബുക്കുട്ടൻ നായർ, പാറശാല സുധാകരൻ, വി. അരുൺ, കൊറ്റാമം വിനോദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിൽകുമാർ, വി.കെ. ജയറാം, കിസാൻ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ജെ.കെ. ജസ്റ്റിൻരാജ്, പാറശാല മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് വേലപ്പൻനായർ, സുമേഷ്, കോൺഗ്രസ്‌ പ്രവർത്തകരായ രാജൻ, രാജേന്ദ്രപ്രസാദ്, ജോസ് ചന്ദനക്കട്ടി, പ്രദീപ്, അജി, ടൗൺ വാർഡ് ബൂത്ത്‌ പ്രസിഡന്റുമാരായ സിജു, മുരുകൻ തുടങ്ങിയവർ പങ്കെടുത്തു.