നെടുമങ്ങാട് :ബി.ജെ.പി ഒ.ബി.സി മോർച്ച നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വില്ലേജ് ഓഫിസുകളുടെ പടിക്കൽ ധർണ നടത്തി.നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് രാജേഷ് ആചാരി,വെമ്പായത്ത് മണ്ഡലം ജനറൽ സെക്രട്ടറി ചീരാണിക്കര ബിനു,കരകുളത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജി,മാണിക്കലിൽ പ്രഭുല ചന്ദ്രൻ,പോത്തൻകോട് പ്രിയ്യ പ്രസാദ്,അണ്ടൂർക്കോണത്ത് പള്ളിപ്പുറം വിനോദ്, വട്ടപ്പാറയിൽ ബി.ജെ.പി മേഖല പ്രസിഡന്റ അനിൽ എന്നിവർ ഉദ്ഘാടനം ചെയ്തു.