sslc

തിരുവനന്തപുരം: മാറ്റിവച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ 26 മുതൽ 29 വരെ നടക്കും. 26, 27, 28, 29 തീയതികളിൽ രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി പരീക്ഷയും നടക്കും. 26ന് ഗണിതം, 27ന് ഫിസിക്സ്, 28 ന് കെമിസ്ട്രി എന്നീ ക്രമത്തിലാണ് എസ്.എസ്.എൽ.സി പരീക്ഷ. വിവിധ വിഭാഗങ്ങളിലായി നാല് പരീക്ഷകളാണ് പ്ലസ് ടുവിന് നടക്കാനുള്ളത്.

21ന് വി.എച്ച്.എസ്.ഇ പരീക്ഷ ആരംഭിക്കും. അഞ്ച് പരീക്ഷകളാണ് ശേഷിക്കുന്നത്. ഇത് തുടർച്ചയായ ദിവസങ്ങളിൽ നടക്കും. പ്ലസ് വൺ പരീക്ഷ 22ന് തുടങ്ങും. ടൈം ടേബിൾ ഔദ്യോഗികമായി ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.