ration-card-

തിരുവനന്തപുരം: നീല റേഷൻ കാർഡിനുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് തുടങ്ങും. റേഷൻ കാർഡ് നമ്പരിന്റെ അവസാന അക്കം ക്രമത്തിലാണ് വിതരണം. പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുകൾക്ക് ഇന്നും 1-ൽ അവസാനിക്കുന്ന കാർഡിന് നാളെയും വിതരണം ചെയ്യും. 2,3 എന്നിവയ്‌ക്ക് 11നും 4,5 നമ്പരുകൾക്ക് 12നും 6,7 നമ്പരുകൾക്ക് 13നും 8,9 നമ്പരുകൾക്ക് 14നുമാണ് വിതരണം. വെള്ള കാർഡുകാർക്ക് കിറ്റുകൾ 15 മുതൽ കിട്ടും.