തിരുവനന്തപുരം : മന്ത്റിമാരുടേയും ഉയർന്ന ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജ ഇ-മെയിൽ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. നൈജീരിയൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസിന്റെ സൈബർഡോം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് സംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സി.ബി.ഐക്ക് കത്തയച്ചു. ഇത്തരം സന്ദേശങ്ങൾ അവഗണിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.