തിരുവനന്തപുരം:ലോക്ക് ഡൗണിനിടെ അവശ്യവസ്തുക്കൾ പൂഴ്‌ത്തിവയ്ക്കുകയും വിലകൂട്ടി വിൽക്കുകയും ചെയ്ത 112 കട ഉടമകൾക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു. സംസ്ഥാനത്താകെ 212 കടകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും ക്രമക്കേട് കണ്ടെത്തിയത്. തിരുവനന്തപുരത്ത് 26, പാലക്കാട്ട് 14, കൊല്ലത്ത് 12, ആലപ്പുഴയിൽ 11, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 10 വീതം സ്ഥാപനങ്ങൾ ക്രമക്കേട് കാട്ടി. വിജിലൻസിന്റെ പരിശോധന തുടരുമെന്ന് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു.