covid-19

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെയും ആർക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. തുടർച്ചയായ രണ്ടാം ദിവസമാണിത്. അഞ്ചു പേർ ഇന്നലെ രോഗമുക്തി നേടിയെന്നും മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കണ്ണൂരിൽ മൂന്നു പേരുടെയും കാസർകോട്ട് രണ്ട് പേരുടെയും ഫലമാണ് നെഗറ്റീവായത്. ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി ചുരുങ്ങി. ആകെ 502 പേർക്കാണ് രോഗം ബാധിച്ചത്

ആശ്വാസത്തിന്റെ ആഴ്ച

ലോക്ക് ഡൗൺ ആരംഭിച്ച ശേഷം ആശ്വാസം സമ്മാനിച്ച നാളുകളിലൂടെയാണ് ഒരാഴ്ച കടന്നുപോയത്. ഇന്നലെ കൂടാതെ ഒന്ന്, മൂന്ന്, നാല്, ആറ് തിയതികളിലും കൊവിഡ് ബാധിതരുണ്ടായിരുന്നില്ല. ഈമാസം രണ്ട് ദിവസം മാത്രമാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ആകെ അഞ്ചു പേർക്ക്.

പുതിയ ഹോട്ട് സ്‌പോട്ടില്ല

ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇല്ല. 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്ന് ഒഴിവാക്കി. നിലവിൽ 33 എണ്ണം.