ഉൗരൂട്ടമ്പലം : ഗോവിന്ദമംഗലം കാർത്തികയിൽ എൻ. തങ്കപ്പൻ നായർ (78) നിര്യാതനായി. ഭാര്യ: പി. ജലജാക്ഷി അമ്മ. മക്കൾ: ടി. മോഹനകുമാർ, ടി. ശ്രീകുമാർ, ടി. ശിവകുമാർ. മരുമക്കൾ: ബി. മായ, ഒ. ലത, ഡി. പ്രേമകുമാരി. സഞ്ചയനം: 12ന് രാവിലെ 8.30ന്.
നിസാബീവി
ചിതറ : തണ്ണിക്കൽ, തടത്തരികത്ത് വീട് സക്കറിയയുടെ ഭാര്യ നിസാബീവി (50) നിര്യാതയായി. മക്കൾ: സോഫി, സെയ്‌ദ് (ഗൾഫ്). മരുമക്കൾ: താഹ, ഷിഫാന.
പ്രസന്നൻ
ആറ്റിങ്ങൽ : കൊട്ടിയോട് കോകിലം വീട്ടിൽ പരേതനായ ശ്രീധരന്റെ മകൻ എസ്. പ്രസന്നൻ നിര്യാതനായി. ഭാര്യ: അജിത. മക്കൾ: രാഹുൽ പ്രസന്നൻ, ജ്യോതിഷ് പ്രസന്നൻ, സാവി പ്രസന്നൻ. മരണാനന്തര ചടങ്ങ് 11ന് രാവിലെ 9ന്.
സരസ്വതി അന്തർജനം
വലിയശാല ഗ്രാമം: വ്യാസ-223 ൽ
സരസ്വതി അന്തർജനം (72) നിര്യാതയായി. ഭർത്താവ്: മാധവൻ നമ്പൂതിരി. മക്കൾ: അനിൽശർമ്മ, മിനി. മരുമക്കൾ: പ്രസീദ, ഗോവിന്ദൻ.
ഐഷാ പ്രസന്നൻ
നെടുമങ്ങാട് : പ്രശാന്ത് ഭവനിൽ പ്രസന്നന്റെ ഭാര്യ ഐഷാ പ്രസന്നൻ (58) നിര്യാതയായി. മകൻ: പ്രശാന്ത്. മരുമകൾ: രമ്യ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 9ന്.
ഗോമതിഅമ്മ
തിരുവനന്തപുരം : കല്ലമ്പലം മുള്ളറംകോട് ഗിരിജാഭവനിൽ പരേതനായ ആർ. രാഘവൻ നായരുടെ ഭാര്യ ബി. ഗോമതിഅമ്മ (88) നിര്യാതയായി. മക്കൾ: ജി. ഇന്ദിരാബായി, പരേതനായ ആർ. രാധാകൃഷ്ണൻ, ജി. ഗിരിജാദേവി. മരുമക്കൾ: പരേതനായ എൻ. പ്രഭാകരൻപിള്ള, ഗീതാദേവി, പി. ശശിധരൻ നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.