വട്ടിയൂർക്കാവ്: ഏഴു മാസം മുൻപ് നിശ്ചയിച്ചിരുന്ന വിവാഹം അമ്പലത്തിൽ വച്ച് ലളിതമായി നടത്തേണ്ടി വന്നെങ്കിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ 24 മണിക്കൂറും സജീവമായിരിക്കുന്ന പൊലീസുകാർക്ക് ഒരില ചോറു നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കൊടുങ്ങാനൂർ കെ.കെ.പി നഗർ സ്വദേശി സോമശേഖരൻ. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൊടുങ്ങാനൂർ ദേവീ ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു സോമശേഖരന്റെ മകൾ ആതിരയുടെയും ആറ്റുകാൽ സ്വദേശി അഖിലിന്റെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുത്തുള്ളൂ. കൊവിഡ് കാലത്ത് പൊലീസ് നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് ഈ ചിന്തയ്ക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് സോമശേഖരൻ പറഞ്ഞു. നവ ദമ്പതികളും വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാർക്കൊപ്പം സദ്യ കഴിച്ചാണ് മടങ്ങിയത്.