v-muraleedharan-

തിരുവനന്തപുരം : കൊവിഡ് കാലഘട്ടത്തിൽ കേരളത്തിലെ വാണിജ്യവ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് സത്വര പരിഹാരത്തിന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുടെ സഹകരണത്തോടെ എല്ലാം ശ്രമവും നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉറപ്പ് നൽകി.

വിവിധ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ചുമതലക്കാരുമായി വീഡിയോ കോൺഫറൻസിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന സെക്രട്ടറി സി.ശിവൻ കുട്ടി എന്നിവരും സന്നിഹിതനായിരുന്നു.

വ്യവസായ പ്രമുഖരുടെ ആശങ്കകളും അഭിപ്രായങ്ങളും നിർദേശങ്ങളും വിവിധ കേന്ദ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തും. കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാരിന് ചില പരിമിതികളുണ്ട്, ചെയ്യാവുന്ന കാര്യങ്ങളും ഏറെയുണ്ട്..വ്യവസായ പ്രമുഖരും സർക്കാരും തമ്മിലുള്ള പരസ്പര ധാരണയും സഹകരണവും ആഘാതത്തിൽ നിന്ന് സമ്പദ്ഘടനയെ കര കയറ്റാൻ അനിവാര്യമാണെന്നും വി. മുരളീധരൻ പറഞ്ഞു.

വ്യവസായമേഖലയെ പ്രതിനിധീകരിച്ച് ഡോ: രവി പിള്ള,​ ഡോ.ബി.ഗോവിന്ദൻ (ഭീമാ ഗ്രൂപ്പ്)​, ​എം.പി അഹമ്മദ് ( മലബാർ ഗ്രൂപ്പ് ), കല്യാണരാമൻ (കല്യാൺ ജൂവലേഴ്സ് ),​ ടി. എസ് അശോക് (ആർടെക് ), ഡോ.ഇ.എം.നജീബ് (കിംസ്), എം.എസ്.ഫൈസൽ ഖാൻ (നിംസ് മെഡിസിറ്റി), ഡോ.എ.വി.അനൂപ് ( എ.വി.എ ഗ്രൂപ്പ് ), ജോസഫ് ജേക്കബ് (പോബ്സ് ),​ സുനിൽ(അസെറ്റ് ഹോംസ്),​ ജി.ചന്ദ്രബാബു ( ശ്രീധന്യ ), .ഡോ.മാർത്താണ്ഡപിള്ള (അനന്തപുരി ഹോസ്പിറ്റൽസ്), .ഡോ.ഹരിന്ദ്രൻ നായർ ( പങ്കജ് കസ്തൂരി ), റെജീഷ് ,​ഡോ.പി.കെ.ഭൂപേഷ് പിള്ള (കാഷ്യൂ സൊസൈറ്റി)​ ,അലക്സ് നൈനാൻ (,സീ ഫു‌ഡ്സ്), കെ.കെ.പിള്ള , കൃഷ്ണൻ തമ്പി ,​ ജിയോജിത് ജോർജ്ജ്,​ കാശി വിശ്വനാഥ് ,​ ഡോ: രമേശ് ,​ഡോ: പ്രദീപ് ജ്യോതി (വാസുദേവ വിലാസം), അനിൽ വർമ്മ ,​ഉണ്ണികൃഷ്ണൻ നായർ ,​ രാജീവ് കുമാർ , കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു.