വടകര: ചോമ്പാല നോർത്ത് എൽ.പി സ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപിക കുഞ്ഞിപ്പള്ളി 'മൈതാൻ വ്യൂ' വിൽ പി.വി.സീത (86) പാലക്കാട് യാക്കരയിൽ മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായിരുന്ന പരേതനായ പി. കുഞ്ഞിക്കണ്ണൻ. മക്കൾ: ഡോ.ലതിക (ഗൈനക്കോളജിസ്റ്റ്, പാലക്കാട് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ), പ്രകാശ് (മാനേജർ, നാഷണൽ ബുക്‌സ്, തലശ്ശേരി). പ്രദീപ് ചോമ്പാല ( 'വീക്ഷണം' വടകര ലേഖകൻ). മരുമക്കൾ: ഡോ.ടി.സി. ബാലചന്ദ്രൻ (റിട്ട.മെഡിക്കൽ ഓഫീസർ, കോഴിക്കോട് കോർപ്പറേഷൻ), ജഷിത ദിവാകർ (കെ.എസ്.എഫ്.ഇ, വടകര).